ഐപിഎല്‍ സീസണിലെ 13ആം മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സും-പഞ്ചാബും നേര്‍ക്കുനേര്‍. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 07.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
നാലാം പോരിനാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു വിജയം. ബെംഗളൂരുവിനെതിരെ 97 റണ്‍സിനായിരുന്നു വിജയം. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ പഞ്ചാബ്. ഒരു ജയവും രണ്ടു തോല്‍വിയുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കും. ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരം സൂപ്പര്‍ ഓവര്‍ വരെ നീണ്ടെങ്കിലും ജയിക്കാനായില്ല. പട്ടികയില്‍ ആറാം സ്ഥാനത്താണ് മുംബൈ. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഒന്നാമന്‍.


















