തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എക്കാലത്തും ശിരാസാവഹിച്ച അച്ചടക്കമുളള പ്രവര്‍ത്തകനാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
ഇന്നുവരെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നുത് കൂട്ടായ നേതൃത്വമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തെ ആര് നയിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. രമേശ് ചെന്നിത്തലയുടേത് മികച്ച നേതൃത്വമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.