തിരുവനന്തപുരം: മുസ്ലീം ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടും വോട്ട് മറിച്ചുവെന്നും തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന് ലഭിച്ചുവെന്നു മുല്ലപ്പള്ളി ആരോപിച്ചു. ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. ലീഗ് എന്നും മതേതര നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സിപിഎമ്മിന് ആശയക്കുഴപ്പമെന്ന് കുഞ്ഞാലിക്കുട്ടി എംപി. നേതാക്കള്‍ പരസ്പര വിരുദ്ധമായ പ്രസ്താവന നടത്തുന്നുവെന്നും വര്‍ഗീയ പ്രചാരണം സിപിഎം വിന്‍വലിക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.