തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഉടന്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. പത്ത് സീറ്റുകളില്‍സിപിഐമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു.











