കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി. പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനപ്പരീക്ഷയിൽ നിന്ന് മലയാളത്തെ ഒഴിവാക്കിയ കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിൽ എം.ടിയും ചേർന്നു. കൊച്ചു കുഞ്ഞുങ്ങളെയാണ് ഈ അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്.
ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്. മുഖ്യമന്ത്രിക്ക് ഓൺലൈനായി സമർപ്പിക്കുന്ന ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി. പറഞ്ഞു.