ന്യൂഡൽഹി: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി ശ്രീ ഗിരീഷ് ചന്ദ്ര മുർമു സ്ഥാനമേറ്റു.രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ ഇന്ന് രാവിലെ 10. 30 ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് , ശ്രീ ഗിരീഷ് ചന്ദ്ര മുർമു ഇന്ത്യയുടെ സി.എ.ജി ആയി അധികാരമേറ്റത്. രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. 2024 നവംബർ 20 വരെ ശ്രീ മുർമു തൽസ്ഥാനത്ത് തുടരും.



















