വിമാനത്താവള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം. പ്രതികളെ കരുതൽ തടങ്കലിലാക്കാനും നീക്കമുണ്ട്.
ഒരു വർഷമാകും കരുതൽ തടങ്കലിൽ ആക്കുക. ഇതിന്റെ നടപടികൾ അന്വേഷണസംഘം ആരംഭിച്ചു. കൊഫെപോസ ബോർഡിന് മുൻപിൽ കസ്റ്റംസ് അപേക്ഷ നൽകി. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണി എന്ന് കസ്റ്റംസും വിശദീകരണം നല്‍കി.











