തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകള്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമര സമിതി അറിയിച്ചു.