കുവൈത്ത് സിറ്റി: ആറു മാസം വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കുവൈത്തിലെ ബാങ്കുകള്‍ വായ്പ തുക തിരിച്ചടവ് പുനരാരംഭിച്ചു. സെപ്തംബറില്‍ മൊറട്ടോറിയം അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി.
കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ ആറുമാസം കൂടി സാവകാശം നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരും ബാങ്കങ് മേഖലയും തളളി. ഇതേടെ വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. അതേസമയം, ഇനിയും സാവകാശം നല്‍കുന്നത് ബാങ്കിങ മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
ആദ്യം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ് മേഖലയ്ക്ക് 380 ദശലക്ഷം ദിനാറിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 2020 ആദ്യ പാദത്തിലെ ലാഭത്തില്‍ 503 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്കുകളുടെ അടുത്ത നാല് വര്‍ഷത്തെ ബജറ്റില്‍ ഇത് പ്രതിഫലിക്കും.സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിച്ചു കഴിഞ്ഞതായും ഇനിയും ത്യാഗ മനോഭാവം തുടര്‍ന്നാല്‍ ബാങ്കിങ് മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.



















