‘ദൃശ്യം 2’ ഒടിടി റിലീസ് പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും തിയേറ്റര്‍ ജീവനക്കാരും നിരാശയിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഒഫീഷ്യല്‍ ആയി മലയാളത്തിലെ 100 കോടി ബഡ്ജറ്റ് സിനിമ ‘മരക്കാര്‍ അറബികടലിന്റെ സിംഹം’ മാര്‍ച്ച് 26നു റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്..
മറുവശത്തു മെഗാസ്റ്റാറിന്റെ ‘പ്രീസ്റ്റ്’ ജനുവരി 28 നു റിലീസ് ചെയ്യുകയും ഫെബ്രുവരിയില്‍ 2 ദിവസത്തെ ക്ലൈമാക്‌സ് Tale End ഷൂട്ട് തീര്‍ത്ത് ‘വണ്‍’ മാര്‍ച്ച് 25നു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.
ഒരുപാടു നാളുകള്‍ക്കു ശേഷമാണ് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒരുമിച്ച് (മാര്‍ച്ച് 25 & മാര്‍ച്ച് 26) റിലീസ് ചെയ്യാന്‍ പോകുന്നത്. ഇത് മലയാള സിനിമയ്ക്കും തീയേറ്റര്‍ ജീവനക്കാര്‍ക്കും പുത്തന്‍ഉണര്‍വ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. രണ്ട് സിനിമയും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയം ആരുടെ കൂടെയെന്നു കണ്ടറിയാം…