കോവിഡ് കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും പ്രവര്‍ത്തനവും വര്‍ധിച്ച അവസ്ഥയാണ്. ഇത് മനസ്സിലാക്കി കൊണ്ട് ജനങ്ങളെ സേവിക്കാന്‍ കൈകുഞ്ഞുമായി ഓഫീസിലെത്തിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയ സൗമ്യ പാണ്ഡേയാണ് പ്രസവം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം കൈക്കുഞ്ഞുമായി ഉത്തരവാദിത്വങ്ങളിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഗാസിയബാദ് ജില്ലയിലെ കൊവിഡ് നോഡല്‍ ഓഫീസര്‍ കൂടിയാണ് ഇവര്‍.
‘ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതിനാല്‍ എന്റെ സേവനത്തെക്കുറിച്ചു കൂടി ഞാന്‍ ചിന്തിക്കേണ്ടതാവശ്യമാണ്. കൊവിഡ് 19 സാഹചര്യത്തില്‍ എല്ലാവരോടും ഉത്തരവാദിത്വമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും അവരെ സംരക്ഷിക്കാനുമുള്ള കരുത്ത് ദൈവം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്.’- സൗമ്യ പറഞ്ഞു.
ഗ്രാമീണ ഇന്ത്യയില്‍ പ്രസവ സമയം അടുക്കുന്നത് വരെ സ്ത്രീകള്‍ വീട്ടുജോലികളും പ്രൊഫഷണല്‍ ജോലികളും ചെയ്യുന്നവരാണ്. പ്രസവശേഷം കുട്ടിയെ പരിപാലിക്കുകയും വീട്ടുജോലിയും സ്വന്തം ജോലിയുെ ഒരുമിച്ച് നോക്കുന്നു. അതുപോലെ ഇതും ഒരു അനുഗ്രഹമായി കരുതുന്നു. എന്റെ മൂന്നാഴ്ച പെണ്‍കുഞ്ഞിനെ നോക്കാനും എന്റെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യാനും എനിക്ക് സാധിക്കുന്നു.’ സൗമ്യ പാണ്ഡേ പറഞ്ഞു.
Must be inspired by @GummallaSrijana ! @IASassociation Soumya Pandey (SDM Modinagar) didnt availed 06 months maternity leave, joined back office with her infant daughter. #CoronaWarriors pic.twitter.com/8Q6Cju2X49
— Dr.Prashanth (@prashantchiguru) October 12, 2020