ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ജോ ബൈഡനെയും കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. കോവിഡ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Spoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns – Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020
കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്.