ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈ സന്ദര്‍ശിക്കാനിരിക്കെ മോദിക്കെതിരെ ട്വിറ്ററില്‍ ട്രെന്റിങ് ആയി ക്യാമ്പെയിന്‍. GoBackCowardModi എന്ന ഹാഷ്ടാഗാണ് ട്രെന്റിങ് ആയിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും പ്രധാനമന്ത്രിയുമായി അനൗപചാരികമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
കാര്‍ട്ടൂണുകള്‍ ഉള്‍പ്പടെ പങ്കുവെച്ചാണ് ട്വിറ്ററിലെ പ്രതിഷേധം. തകര്‍ന്ന സമ്പദ്വ്യവസ്ഥ, തൊഴിലില്ലായ്മ, കര്‍ഷക സമരം, ഇന്ധന വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുന്നത്. ‘എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങലെ സ്വീകരിക്കാന്‍ പോകുന്നില്ല, ‘പെരിയാറിന്റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ് , ഇസ്ലോമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല’ എന്നിങ്ങനെയാണ് ട്വീറ്റുകള്‍.
14th #GoBackModi will start again 😂😂😂 @DMKITwing @DMK4TN @tnknows_better @mkstalin @IlovemyNOAH2019 @Udhaystalin @dmk_youthwing @arivalayam @OndrinaivomVaa @AIADMKOfficial @BJP4TamilNadu @Murugan_TNBJP @drramadoss @INCTamilNadu @KanimozhiDMK 🌅#உங்கள்_சின்னம்_உதயசூரியன் pic.twitter.com/s6YP8GbZuo
— பகுத்தறிவாளன் 🔥 (@bbaraka1) February 12, 2021
തമിഴ്‌നാട്ടിലെ പരിപാടിക്ക് ശേഷമാണ് അദ്ദേഹം കൊച്ചിയിലെത്തുക. ഇരുസംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. നേരത്തെ പ്രധാനമന്ത്രിയുടെ മധുര സന്ദര്‍ശനത്തിന് മുന്നോടിയായും ട്വിറ്ററില്‍ ഗോ ബാക്ക് മോടി ഹാഷ്ടാഗ് ട്രന്റിങ്ങിലെത്തിയിരുന്നു.
#GoBackModi
We don't like you,
We don't trust you,
We don't want you!#GoBackModi #GoBackModi pic.twitter.com/k1dJYKt3qH— Vishnu varadan (@Vishnuvaradan19) February 13, 2021