ഡല്‍ഹി: പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ ആം ആദ്മി പാര്‍ട്ടി എംപിമാര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണ ചടങ്ങിലാണ് പ്രതിഷേധം ഉണ്ടായത്.
അതേസമയം, കര്‍ഷകരോട് നേരിട്ട് സംവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായി. 9 കോടി കര്‍ഷകരുമായാണ് അദ്ദേഹം വിഷയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്യുന്നത്.പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ എല്ലാ ബ്ലോക്ക് ഡവലപ്‌മെന്റ് കേന്ദ്രങ്ങളിലും വലിയ സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കാര്‍ഷിക ബില്ലിന്റെ ഗുണവശങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രത്യേകം അച്ചടിച്ചിറക്കിയിട്ടുള്ള ലഘുലേഖകള്‍ എല്ലാ കര്‍ഷകര്‍ക്കും എത്തിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വേണം ലഘുലേഖകള്‍ നല്‍കാന്‍. കേന്ദ്രം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.












