നിമിഷങ്ങള്‍ക്കകം വൈദ്യുതി കണക്ഷന്‍ കിട്ടിയ സന്തോഷത്തിലാണ് വാസുദേവന്‍ തെക്കേപ്പാട്ട് എന്ന വ്യക്തി. കണക്ഷന് അപേക്ഷിച്ച് വീടെത്തി അധിക നേരം ആയില്ല. അപ്പോഴേക്കും കെഎസ്ഇബിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയെന്ന് വാസുദേവന്‍ പറഞ്ഞു. ആശാനും ആശാന്റെ ടീമും വെരി ഫാസ്റ്റ് ആണെന്ന് പറഞ്ഞ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് കെഎസ്ഇബി തന്നെ തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
മണിയാശാന്റെ ടീം വെരി ഫാസ്റ്റ് !
—
ശ്രീ Vasudevan thekkepatt ന്റെ ഫെയ്‌സ്ബുക്കില്‍ വൈറലായ പോസ്റ്റ്.
‘ഞങ്ങള്‍ പറമ്പിലൊരു കിണര്‍ കുഴിച്ചൂ, വെള്ളം കിട്ടിയെന്ന് കണ്ടപ്പോള്‍ തൊടി നനക്കാന്‍ ഒരു മോട്ടോര്‍ വയ്ക്കാന്‍ തീരുമാനിച്ചു, കൃഷി ആവശ്യത്തിനാണെന്നുള്ള ഒരു കടലാസും കൃഷി ഓഫീസറില്‍ നിന്നും വാങ്ങി, കൂടെ ഒരു അപേക്ഷ അക്ഷയ സെന്ററില്‍ നിന്ന് ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്ത്, നേരെ ആശാന്റെ മുതുതലയിലെ ഓഫീസിലേക്ക് ചെന്നു. അപേക്ഷ വാങ്ങി നോക്കിയ ഉദ്യോഗസ്ഥന്‍ കൗണ്ടറില്‍ പോയി കണക്ഷനുള്ള പൈസ അടച്ചോളാന്‍ പറഞ്ഞൂ. പൈസയും അടച്ച് റസീപ്റ്റും കാണിച്ചു
ബൈക്ക് എടുത്ത് വീട്ടിലെത്തി ഊണ് കഴിച്ചു. കൈ കഴുകി പുറത്ത് വന്നപ്പോള്‍ കാക്കി വസ്ത്ര ധാരികളായ രണ്ടു പേര്‍ ദാ ഒരു റോള് വയറും കട്ടിംഗ് പ്ലയറും ഒരു ഇരുമ്പ് കോണിയുമായി വരുന്നൂ,.! കണക്ഷന്‍ തരാനാണത്രേ,.
ആശാനേ ആശാന്റെ ടീം വെരി ഫാസ്റ്റാണ് ട്ടോ,,!
‘ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിന്
https://www.facebook.com/ksebl/posts/3440205412757334