തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സിപിഐഎം. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും തീരുമാനത്തിന് കാരണമായി. മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുകളുടെ യോഗം വിളിക്കും. വ്യാഴാഴ്ച്ചത്തെ യോഗത്തില്‍ കോടിയേരിയും മുഖ്യമന്ത്രിയും പങ്കെടുക്കും.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശിവശങ്കറിനെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം തുടരും. സർവീസ് ചട്ടങ്ങൾ ലംഘിച്ചു, ബന്ധങ്ങളിൽ ജാഗ്രത പുലർത്തിയില്ല, കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തി, ഇഷ്‌ടക്കാരെ വിവിധ പദവികളിൽ നിയമിച്ചു എന്നീ കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ കണ്ടെത്തിയിരിക്കുന്നത്.












