വൈദ്യുതി മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഊർജവകുപ്പ് സഹമന്ത്രി ശ്രീ ആർ കെ സിംഗ് പറഞ്ഞു. ഗ്രാമീണ വൈദ്യുതീകരണം അടക്കമുള്ള നിലവിലുള്ള പദ്ധതികൾ ഉടച്ചുവാർക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ വീഡിയോ കോൺഫെറൻസിങ് മുഖാന്തിരമുള്ള ദേശീയ സമ്മേനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തെ പ്രതിനിധീകരിച്ചു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി പങ്കെടുത്തു.
കേന്ദ്രസർക്കാർ ധനസഹായങ്ങൾക്കു നിലവിലുള്ള നിബന്ധനകൾക്ക് പുനഃപരിശോധനയുണ്ടാകും. ഇക്കാര്യം കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു. പദ്ധതികൾ സംസ്ഥാനങ്ങളുടെ സ്ഥിതി വെച്ച് തയ്യാറാക്കാവുന്നതാണെന്നും ഗ്രാമ നഗര വ്യത്യാസമില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്യാവുന്നതാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഊർജവകുപ്പ് സെക്രട്ടറി ഡോ. ദിനേശ് അറോറ,
കെ എസ് ഇ ബി ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള എന്നിവരും പങ്കെടുത്തു.