ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയെന്ന് മന്ത്രി കെ. രാജു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുവരെ 23,857 പക്ഷികളാണ് രോഗം വന്ന് ചത്തത്. ആലപ്പുഴയില്‍ 37654 പക്ഷികളെയും കോട്ടയത്ത് 7229 പക്ഷികളെയും കൊന്നു. അതേസമയം പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ അവസാനിക്കുമെന്നും പത്ത് ദിവസം കൂടി ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും എന്നാല്‍ ജനിതകമാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷി, ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പനക്കുളള നിരോധനം തുടരും. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം തുക അടിസ്ഥാനപ്പെടുത്തി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പക്ഷിപ്പനിയെ കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്രസംഘം വരുന്നത് മനുഷ്യനിലേക്ക് രോഗം പടരാനുലള സാധ്യതകള്‍ പരിശോധിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.