കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്‍കി. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് നടപടി. നികുതി ഇളവിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്നത് ചട്ടലംഘനമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘച്ചാണ് മന്ത്രി ഖുര്‍ആന്‍ വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.