തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി ആശുപത്രി സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബാലുശ്ശേരിക്കടുത്ത് ഉണ്ണിക്കുളത്ത് നേപ്പാള്‍ ദമ്പതികളുടെ ആറുവയസുകാരിയായ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.