വിദേശ സര്‍വ്വകലാശാലകള്‍ക്ക് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഖത്തര്‍ ഭരണകൂടം നല്‍കുന്ന അനുമതിയെ തുടര്‍ന്നാണ് എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ് ആരംഭിക്കുന്നത്
ദോഹ : ഖത്തര്‍ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് എംജി സര്‍വ്വകലാശാല തങ്ങളുടെ ഓഫ്‌ഷോര്‍ ക്യാംപസ് ദോഹയില്‍ ആരംഭിക്കുന്നു.
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാകും ഓഫ്‌ഷോര്‍ ക്യാംപസ് തുടങ്ങുക. ഇതിനായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചു കഴിഞ്ഞു,
യുജിസിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും ഓഫ്‌ഷോര്‍ ക്യാംപസ് ആരംഭിക്കുക. ഇന്ത്യയില്‍ നിന്നുള്ള സാവിത്രി ഭായ് ഫുലെ സര്‍വ്വകലാശാലയ്ക്ക് പിന്നാലെയാണ് എംജി സര്‍വ്വകലാശാലയുടെ കേന്ദ്രം എത്തുന്നത്.
കുടുതല്‍ ഇന്ത്യന്‍ സര്‍വ്വകലാശാകള്‍ ഖത്തറില്‍ ഓഫ്‌ഷോര്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
വിദേശ സര്‍വ്വകലാശാലകളെ രാജ്യത്ത് തങ്ങളുടെ ക്യാംപസുകള്‍ ആരംഭിക്കുന്നതിനായി ഖത്തര്‍ ഭരണകൂടം അടുത്തിടെയാണ് നയമാറ്റം വരുത്തിയത്. കഴിഞ്ഞ നവംബറിലാണ് പൂണെയില്‍ നിന്നുള്ള സാവിത്രി ഭായി ഫുലെ സര്‍വ്വകലാശാല ആരംഭിച്ചത്.