ഇഎംസിസി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
അതേസമയം, കരാര്‍ ഒപ്പിടാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും.












