തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയുമായി മത്സ്യബന്ധ കരാര്‍ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയുടെ പ്രസിഡന്റ് ഷിജു വര്‍ഗീസും മേഴ്‌സിക്കുട്ടിയമ്മയും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു. മന്ത്രിയുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഉറപ്പിലാണ് കമ്പനി തലസ്ഥാനത്ത് എത്തിയത്.മന്ത്രി ക്ഷണിച്ചിട്ടാണ് വന്നതെന്ന് യുഎസ് കമ്പനി പ്രതിനിധികള്‍ പറഞ്ഞിട്ടുണ്ട്. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണെന്നും ചെന്നിത്തല പറഞ്ഞു.
നാല് ഏക്കര്‍ ഭൂമി അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുത്തത് സര്‍ക്കാര്‍ അറിയാതെയോ എന്ന് ചെന്നിത്തല ചോദിച്ചു. നടപടിക്കള്‍ ഒരുപാട് മുന്നോട്ട് പോയിട്ടും മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. കെഎസ്‌ഐഎന്‍സിയും ഇഎംസിസിയും തമ്മിലുള്ള ധാരണാപത്രം പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.