കെ.അരവിന്ദ്
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ഡി, സെക്ഷന്‍ 80 ഡിഡി, സെക്ഷന്‍ 80 യു, സെക്ഷന്‍ 80 ഡിഡിബി എന്നിവ അനുസരിച്ച് ആരോഗ്യസംബന്ധമായ വിവിധതരം ചെലവുകള്‍ക്ക് നികുതി ഇളവ് നേടിയെടുക്കാം.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം. അറുപത് വയസിന് താഴെയുള്ള മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്കുളള 25,000 രൂപയുടെ പ്രീമിയത്തിനും നികുതി ഇളവ് അനുവദനീയമാണ്. മാതാപിതാക്കള്‍ അറുപത് വയസോ അതിന് മുകളിലോ പ്രായമുള്ളവരാണെങ്കില്‍ 50,000 രൂപ വരെയുള്ള പ്രീമിയത്തിന് നികുതി ഇളവ് നേടാം.
പോളിസി ഉടമ മുതിര്‍ന്ന പൗരനാണെങ്കില്‍ തന്റെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ 50,000 രൂപ വരെയുള്ള പ്രീമിയത്തിനും നികുതി ഇളവ് ലഭിക്കും. കഴിഞ്ഞ വര്‍ഷം വരെ ഇത് 30,000 രൂപയായിരുന്നു. ശാരീരിക വൈകല്യമുള്ള ആശ്രിതരുടെ ചികിത്സാ ചെലവുകള്‍ക്കോ അവര്‍ക്കായി പ്ര ത്യേക സ്‌കീമില്‍ നടത്തിയ നിക്ഷേപത്തിനോ സെക്ഷന്‍ 80 ഡിഡി പ്രകാരം നികുതി ഇളവ് ലഭ്യമാണ്. 75,000 രൂപയുടെ നിശ്ചിത നികുതി ഇളവാണ് ലഭിക്കുന്നത്. ശാരീരിക വൈകല്യം 80 ശതമാനത്തില്‍ താഴെയും 40 ശതമാനത്തിന് മുകളിലുമാണെങ്കില്‍ ആണ് ഈ ഇളവ് ല ഭിക്കുന്നത്. ശാരീരിക വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1.25 ലക്ഷം രൂപയുടെ ചികിത്സാ ചെലവുകള്‍ക്ക് നികുതി ഇളവ് ലഭിക്കും.
സെക്ഷന്‍ 80 യു പ്രകാരം നികുതിദാതാവിന് അന്ധത, മനോദൗര്‍ബല്യം തുടങ്ങിയ രോഗാവസ്ഥകള്‍ നേരിടേണ്ടി വരികയാണെങ്കില്‍ 75,000 രൂപയുടെ നിശ്ചിത നികുതി ഇളവ് ലഭിക്കുന്നതാണ്. ശാരീരിക വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1.25 ല ക്ഷം രൂപയുടെ ചികിത്സാ ചെലവുകള്‍ക്ക് നികുതി ഇളവ് ലഭിക്കും.
ഈ ഇളവ് നിശ്ചിത തുകയുടെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. അതായത് 80 ശതമാനത്തിന് മുകളില്‍ ശാരീരിക അവശതയുള്ള രോഗിയുടെ ചികിത്സയ്ക്കായി 15,000 രൂപയാണ് ചെലവായതെങ്കിലും 1.25 ലക്ഷം രൂപയുടെ ഇളവ് നേടിയെടുക്കാവുന്നതാണ്. അതേസമയം ആശ്രിതന്‍ ഈ ചികിത്സയ്ക്ക് നികുതി ഇളവ് നേടിയിട്ടുണ്ടെങ്കില്‍ സംരക്ഷകന് നികുതി ഇളവ് അവകാശപ്പെടാനാകില്ല. ശാരീരിക അവശത 40 ശതമാനത്തില്‍ താഴെയാണെങ്കിലും നികുതി ഇളവ് ലഭിക്കില്ല. ഇളവ് ലഭിക്കുന്നതിന് ശാരീരിക അവശത എത്ര ശതമാനമുണ്ടെന്നതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. മറ്റ് രേഖകള്‍ ആവശ്യമില്ല.
നികുതിദാതാവിനും ആശ്രിതരായ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, സഹോദരീസഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്ക് പാര്‍ക്കിന്‍സണ്‍, നാഡീസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ നേരിടേണ്ടിവരികയാണെങ്കില്‍ 80 ഡിഡിബി പ്രകാരം വര്‍ഷത്തില്‍ ചികിത്സയ്ക്കായുള്ള ചെലവ് ഇനത്തില്‍ 40,000 രൂപയുടെ നിശ്ചിത നികുതി ഇളവ് ലഭിക്കും.
രോഗം മൂലമുള്ള ശാരീരിക അവശത നാല്‍പ്പത് ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. ആശ്രിതനായ രോഗി മുതിര്‍ന്ന പൗരനാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവിന് നികുതി ഇളവ് ലഭിക്കും. ഒന്നര ലക്ഷം രൂപയുടെ നികുതി ഇളവ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കി ഴിച്ചതിനു ശേഷമുള്ള തുകയുടെ പത്ത് ശതമാനമാണ് പരിഗണിക്കുക.നിലവിലുള്ള പോളിസിയിലെ നോ ക്ലെയിം ബോണസ് പോര്‍ട് ചെയ്യാനാകില്ല. നിലവിലുള്ള പോളിസിയുടെ കാലയളവ് കഴിഞ്ഞ് അപേക്ഷ നല്‍കിയാലും പോര്‍ട് ചെയ്യാനാകില്ല.