ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്ന് സിംഘു അതിര്‍ത്തിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപട്. മാധ്യമ പ്രവര്‍ത്തകരെ സമരഭൂമിയിലേക്ക് കടത്തി വിടുന്നില്ല.
ബലം പ്രയോഗിച്ച് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമരഭൂമിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാന്‍ ദേശിയപാതയില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ബാരിക്കേടുകളും സ്ഥാപിച്ചു തുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭ സ്ഥലത്തേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും യു.പി, ഹരിയാന സര്‍ക്കാരുകള്‍ നിര്‍ത്തലാക്കിയിരുന്നു. കര്‍ഷക സമരത്തിനായി കൂടുതല്‍ പേര്‍ എത്താതിരിക്കാനുള്ള മറ്റ് നടപടികളും ഡല്‍ഹി പോലീസ് ശക്തമാക്കി.