കാസര്‍ഗോഡ്: ഫാഷന്‍ ഗള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനിന്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്.
കമറുദീനെതിരെയുള്ള 42 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 123 എഫ്.ഐ.ആറുകളാണ് എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമറുദ്ദീനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കമറുദ്ദീന്‍ ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് സര്‍ക്കാര്‍ നിലപാട്. നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.











