സ്ത്രീയുടെ വിവിധ ഘട്ടങ്ങളെ സൂക്ഷ്മമായി പകര്‍ത്തിയ ‘പെണ്ണാള്‍’ ആല്‍ബം ശ്രദ്ധേയമാകുന്നു. ‘മാതൃത്വമാണ്’ പുതിയ ഗാനത്തിന്റെ ആശയം. ഒരു സ്ത്രീയുടെ ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാര്‍ദ്ധക്യം തുടങ്ങിയ ഘട്ടങ്ങളാണ് വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഷൈല തോമസ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. നടി സുരഭി ലക്ഷ്മിയുടെ surabees എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
ഈ ആല്‍ബത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ഷൈല തോമസ് തന്നെയാണ്. ഗായത്രി സുരേഷ് സംഗീതം നിര്‍വഹിച്ച ഗാനം പാടിയത് ഡോ: ഷാനി ഹഫീസ് ആണ്. ചിന്നു കുരുവിള, മധുവന്തി നാരായണ്‍, സ്മിത സലിം, അര്‍ച്ചന ഗോപിനാഥ്, ദേവി മനോജ് എന്നിവരാണ് ഈ സംഗീത ആല്‍ബത്തിന് പിന്നിലെ മറ്റു സ്ത്രീകള്‍.

















