മുംബൈ: ഓഹരി വിപണി ഇന്ന് വീണ്ടും പുതിയ റെക്കോഡ് സൃഷ്‌ടിച്ചെങ്കിലും ലാഭമെടുപ്പിനെ തുടര്‍ന്ന് ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 694.92 പോയിന്റും നിഫ്‌റ്റി 196.80 പോയിന്റും ഉയര്‍ന്നു.
തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്‌ടിക്കന്നതാണ് ഇന്നും കണ്ടത്. പക്ഷേ അത് നിലനിര്‍ത്താനായില്ല. നിഫ്‌റ്റിയില്‍ 300 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. ഇത് ചാഞ്ചാട്ടത്തിന്റെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. സെന്‍സെക്‌സ് 44,000ന് താഴെയും നിഫ്‌റ്റി 13,000ന് താഴെയും ക്ലോസ് ചെയ്തു.
നിഫ്‌റ്റി 13,145 എന്ന പുതിയ റെക്കോഡ് ആണ് ഇന്ന് സൃഷ്‌ടിച്ചത്. എന്നാല്‍ അതിനു ശേഷം 300 പോയിന്റ് ഇടിവ് നേരിട്ടു. 12,833 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. സെന്‍സെക്‌സ് 43828 പോയിന്റിലും നിഫ്‌റ്റി 12858.40 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്.
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ബാങ്ക്, ഓട്ടോ, ഫാര്‍മ, എഫ്‌എംസിജി, ഐടി ഓഹരികളാണ് ഇന്ന് പ്രധാനമായും ഇടിവ് നേരിട്ടത്. നിഫ്‌റ്റി ബാങ്ക് സൂചിക 1.82 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 2.07 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 1.68 ശതമാനവും നിഫ്‌റ്റി എഫ്‌എംസിജി സൂചിക 1.23 ശതമാനവും ഇടിഞ്ഞു.
ഒഎന്‍ജിസി, ഗെയില്‍, അദാനി പോര്‍ട്‌സ്, എസ്‌ബിഐ ലൈഫ്, കോള്‍ ഇന്ത്യ, എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ഒഎന്‍ജിസി 5.63 നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് ഇടിവ് നേരിട്ടു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 43 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 12 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നഷ്‌ടം നേരിട്ടു.