കൊച്ചി: മറൈന്‍ ഡ്രൈവില്‍ വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണതില്‍ ദുരൂഹത. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാണെന്ന് പോലീസ് പറയുന്നു. ആറാം നിലയില്‍ നിന്ന് സാരി കെട്ടിത്തൂക്കിയാണ് ഇറങ്ങാന്‍ ശ്രമിച്ചത്. ഫ്ലാറ്റ് ഉടമ ഇംതിയാസിനെ ചോദ്യം ചെയ്യുമെന്ന് എ.സി.പി ലാല്‍ജി പറഞ്ഞു.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 52 വയസുള്ള സേലം സ്വദേശിയായ കുമാരിയാണ് സാരി കെട്ടിത്തൂക്കി ഫ്ലാറ്റില്‍ ചാടിയത്. പരിക്കേറ്റ കുമാരി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫ്ലാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മറ്റും സ്ഥലത്തെത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയത്.