ഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ നഷ്ടപരിഹാര തുകയുടെ പകുതി ആറ് ആഴ്ച്ചയ്ക്കകം കെട്ടിവെയ്ക്കണമെന്ന് സുപ്രീംകോടതി. പണം കെട്ടിവെച്ചാല്‍ കണ്ടുകെട്ടിയ ആസ്തികകള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കും. ചീഫ് സെക്രട്ടറിയ്‌ക്കെതിരായ കോടതിയലക്ഷ്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി.












