കല്‍പ്പറ്റ: മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കി. വയനാട് ബാണാസുരയില്‍ വച്ച് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വേല്‍മുരുകനെ കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.
വേല്‍മുരുകന്റെ കുടുംബം നേരത്തെ തന്നെ ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കേസ് സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കുടുംബം പറയുന്നു. വേല്‍മുരുകന്റെ സഹോദരനും അഭിഭാഷകനുമായ മുരുകനു വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്.












