വയനാട്: പടിഞ്ഞാറയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ് ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാവരെയും വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. കോഴിക്കോട് എംപി എം.കെ. രാഘവനും സ്ഥലത്തെത്തിയിരുന്നു.
വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് സിദ്ദിഖിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ചൊവ്വാഴ്ച്ച രാവിലെയാണ് മീന്‍മുട്ടിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ആറ് മാവോയിസ്റ്റുകളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. രക്ഷപ്പെട്ട അഞ്ച് പേര്‍ക്കെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.