ഡല്‍ഹി: മുന്നണി മാറ്റത്തില്‍ നിലപാട് അറിയിച്ച് മാണി സി. കാപ്പന്‍. ഘടകകക്ഷിയായി യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി. കാപ്പന്‍. എ.കെ ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ നില്‍ക്കുന്നെങ്കില്‍ പാറ പോലെ നില്‍ക്കട്ടെയെന്നും കാപ്പന്‍ പറഞ്ഞു. ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തും മുമ്പ് മുന്നണി മാറ്റത്തില്‍ തീരുമാനം വേണമെന്ന് കാപ്പന്‍ കേന്ദ്ര നേതൃത്വത്തോട് അറിയിച്ചു.
ദേശീയ നേതൃത്വം തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു. മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശശീന്ദ്രന്റെ നിലപട് കൂടി തേടണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രഫുല്‍ പട്ടേല്‍ വിഷയത്തില്‍ കാപ്പനും ശശീന്ദ്രനുമായി വീണ്ടും സംസാരിച്ച ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.











