തിരുവനന്തപുരം: മാണി സി. കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജിവെച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മാണി സി. കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടതില്ലെ ന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പറഞ്ഞു. ജയിച്ച സീറ്റ് തോറ്റവര്‍ക്ക് നല്‍കിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എല്‍.ഡി.എഫില്‍ തുടരുന്നത് ആശയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പീതാംബരന്‍ പറഞ്ഞു.
അതേസമയം കാപ്പനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മാണി സി. കാപ്പന്‍ പാലായില്‍ സ്ഥാനാര്‍ഥിയാകുമെന്നും ചെന്നിത്തല പറഞ്ഞു. പാലാ എന്‍സിപി വിട്ടുനല്‍കണമെന്ന എല്‍ഡിഎഫ് നയം അധാര്‍മ്മികമാണ്. ധാര്‍മ്മികത ഉയര്‍ത്താന്‍ എല്‍ഡിഎഫിന് അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.











