തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് രാജിവെച്ച് യുഡിഎഫില്‍ എത്തിയ മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി ഈ മാസം തന്നെ പ്രഖ്യാപിക്കും. പുതിയ പാര്‍ട്ടി രൂപീകരിക്കാനുളള നടപടികള്‍ ഊര്‍ജിതമാക്കി. പേര്‍, ചിഹ്നം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പത്തംഗ സമിതിയിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം ജില്ലാ തലത്തില്‍ കമ്മിറ്റികള്‍ രൂപീകരണവും പൂര്‍ത്തിയാക്കും.
പാലയിലെ ശക്തി പ്രകടനത്തിലെ പങ്കാളിത്തെ കാപ്പന്റെ ആത്മവിശ്വാസമാണ് വര്‍ധിപ്പിച്ചത്. പാര്‍ട്ടി രൂപീകരണം വേഗത്തിലാക്കാന്‍ കാപ്പനെ പ്രേരിപ്പിക്കുന്നതും ഈ പിന്തുണയാണ്. കേരള എന്‍സിപി എന്ന പേര്‍ സ്വീകരിക്കാനാണ് ആലോചന. മൂന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അടക്കം പത്തു നേതാക്കളാണ് കാപ്പനൊപ്പം എന്‍സിപി അംഗത്വം രാജിവെച്ചത്.