മാണി സി കാപ്പന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് കെപിസിസി പ്രസിഡന്റ് പറയുമ്പോള്‍ കാപ്പനെ ഘടക കക്ഷിയായി പരിഗണിക്കുമെന്ന് ചെന്നിത്തല. തന്റെ കക്ഷിക്ക് 3 സീറ്റ് നല്‍കുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പന്‍ പരസ്യ പ്രസ്താവന നടത്തിയതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും പ്രതി സന്ധിയായി.
അതിനിടെ കോണ്‍ഗ്രസില്‍ ചേരുകയാണ് വേണ്ടതെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം ഐശ്വര യാത്രക്ക് ശേഷം ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി കാപ്പന്‍ മുന്നോട്ടു പോകുകയാണ്.