ഉറപ്പായും പാലായില്‍ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. നാളെ പവാര്‍-പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയില്‍ മുന്നണിമാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനമാകും. എ.കെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് (എസ്)ലേക്ക് പോവുമെന്ന് കേട്ടതായും കാപ്പന്‍ പറഞ്ഞു. മുന്നണിമാറ്റത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കും. ഇടതുമുന്നണിയില്‍ എന്‍സിപി അപമാനിക്കപ്പെട്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാണി സി കാപ്പനെതിരെ എ.കെ ശശീന്ദ്രന്‍ വിഭാഗം ദേശീയ നേതൃത്വത്തില്‍ പരാതിപ്പെട്ടു.











