കോട്ടയം: പാലാ സീറ്റ് എന്‍സിപി വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍. നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കണമെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു. കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും. ഞായറാഴ്ച്ച കേരളത്തിലെത്തുന്ന ശരത് പവാര്‍ അന്തിമ തീരുമാനമെടുക്കും.