കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്ന് പോലീസ്. വിനോദ സഞ്ചാരികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവരുന്നതില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
സംഭവ ദിവസം മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം ബിജെപി പ്രവര്‍ത്തകനായ അശോകന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും എഫ്.ഐ.ആറും റിമാന്റ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് മണ്‍റോ തുരുത്തില്‍ ഹോംസ്‌റ്റേ നടത്തുന്ന സിപിഎം പ്രവര്‍ത്തകന്‍ മണിലാലിനെ ബിജെപി പ്രവര്‍ത്തകനായ അശോകന്‍ കുത്തി കൊലപ്പെടുത്തിയത്. എല്‍ഡിഎഫ് ഓഫീസിന് മുന്നിലാണ് ആക്രമണം ഉണ്ടായത്.









