കൊല്‍ക്കത്ത: ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് ബിര്‍ല പ്ലാനറ്റേറിയത്തില്‍ നിന്ന് ആരംഭിച്ച റാലി ഗാന്ധി മൂര്‍ത്തിയിലേക്കാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്രിയാന്‍, പ്രതിമ മണ്ഡല്‍ തുടങ്ങിയ തൃണമൂല്‍ എം.പിമാരെ ഹത്രാസില്‍ യുപി പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കുന്നത്. മമതയോടൊപ്പം നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്.