ഗാനരംഗം പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഗാനത്തിന് വന്‍ വരവേല്‍പ് . വീഡിയോ കണ്ടത് ഒന്നര ലക്ഷത്തോളം പേര്‍
മസ്‌കത്ത് : നിഷാദ് പടിയത്ത് സംവിധാനം ചെയ്ത കാന്‍വാസ് എന്ന ഹ്രസ്വ ചിത്രത്തിലെ ഗാനത്തിന് ഒമാനിലെ പ്രവാസികളുടേയും സ്വദേശികളുടേയും വന്‍വരവേല്‍പ്. ഇതുവരെ ഒരു ലക്ഷം പേരാണ് ഈ ഗാനം കണ്ടത്.
ഒമാനിന്റെ ദൃശ്യ മനോഹാരിത പകര്‍ത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ഏവരേയും ആകര്‍ഷിക്കുന്നതാണ്. സലാല, മസ്‌കത്ത് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടന്നിരുന്നു.
നിഷാദ് പടിയത്ത് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ ഹുസൈന്‍, ഗസല്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ആയ് രാനാണ്. സംഗീതം പ്രവീണ്‍ ഫ്രാന്‍സിസ്. വരികള്‍ എഴുതിയിരിക്കുന്നത് റീന റഹ്‌മാന്‍.അനൂപ് കെ അനുജന്‍ ഛായാഗ്രഹണം. ടാസ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.