ലോകമഹായുദ്ധങ്ങള്‍ക്ക് കാരണമായ അതിര്‍ത്തി തര്‍ക്കങ്ങളും നമ്മുടെ അയല്‍പ്പക്കങ്ങളിലെ അതിര്‍ത്തി തര്‍ക്കങ്ങളും തത്വത്തില്‍ ഒന്നു തന്നെയാണെന്ന ചിന്ത പങ്കുവെക്കുകയാണ് ‘നാലാം ലോക മഹായുദ്ധം’ എന്ന ഷോര്‍ട്ഫിലിം. ഫെബില്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ഷോര്‍ട്ഫിലിമിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. വെറും അഞ്ച് മിനിറ്റില്‍ ഒരു വലിയ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ഈ ഹ്രസ്വ ചിത്രം E4 എന്റര്‍ടൈന്‍മെന്റ് യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്.
ലോക്ക് ഡൗണിന്റെ അവസാന ഘട്ടത്തിലാണ് ഷോര്‍ട്ഫിലിം നിര്‍മ്മിച്ചത്. ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് നാട്ടിന്‍ പുറത്തെ സാധരണക്കാരായ ആളുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒട്ടു മിക്കവരും ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായ് എത്തുന്നവരാണ്.
Also read: ജാനു നളിനി കീര്‍ത്തി ; സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് 'ജാനകി' ചിത്രീകരണം കുമളിയില്‍



















