മലയാള സിനിമാ ലോകത്ത് പുതുമയുടെ സുഗന്ധം പടര്‍ത്തിയ ചിത്രമാണ് ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നീ താരങ്ങളെയും വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനെയും ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. കഴിഞ്ഞ ജൂലൈയില്‍ ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിട്ട സന്തോഷം താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഫെയ്‌സ്ആപ്പ് വഴി മാറ്റി മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് ജൂനിയര്‍ എന്ന പേരില്‍ അജു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. സ്‌കൂളില്‍ പഠിക്കുന്ന പിള്ളേരുടെ ലുക്കിലാണ് താരങ്ങള്‍ എല്ലാം..മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ പ്രായപൂര്‍ത്തിയാകാത്ത പൊന്നോമനകള്‍ എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലെല്ലാം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
https://www.facebook.com/AjuVargheseOfficial/posts/3405097519577960
അജു വര്‍ഗീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മറ്റ് ചില താരങ്ങളുടെ ഫെയ്സ്ആപ്പ് വഴി മാറ്റിയ ചിത്രങ്ങള്‍ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.
2010 ജൂലൈ പതിനാറിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവരെ കൂടാതെ ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, ശ്രാവണ്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു.