മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കേസിലെ മുഖ്യപ്രതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയായിരുന്നു. മാതാപിതാക്കള്‍ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നു.
കൂടാതെ ഈ വിവരങ്ങള്‍ പുറത്തുപറയുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ഏഴുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ബാലക്ഷേമസമിതി ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി.