മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് പിന്നില്‍ ബൈക്കില്‍ നിന്ന് തീപിടിച്ചെന്ന പ്രാഥമിക നിഗമനത്തില്‍ റെയില്‍വേ. ലഗേജ് വാനിലെ തീപിടിച്ച രണ്ട് ബൈക്കുകള്‍ പാറശാലയിലുള്ള രണ്ട് പോലീസുകാരുടേതാണ്. ഇന്ധനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വീഴ്ച്ച ഉണ്ടായോയെന്ന് പരിശോധിക്കുകയാണ്. കാസര്‍ഗോഡ് നിന്ന് ബൈക്ക് ലോഡ് ചെയ്തതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.