മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീല
സത്യനാരായണന്‍ (72) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇവരുടെ ഭര്‍ത്താവും മകനും കോവിഡ് ചികിത്സയില്‍ കഴിയുകയാണ്.
1972 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് നീല സത്യനാരായണന്‍. 2009 ലാണ് ഇവര്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏല്‍ക്കുന്നത്. എഴുത്തികാരി കൂടിയായ നിള നിരവധി പുസ്തകങ്ങളും മറാത്തി സിനിമകള്‍ക്കായി പാട്ടുമെഴുതിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രാധാന തസ്തികകള്‍ നല്‍കാത്തതിനെതിരെ ശബ്ദമുയര്‍ത്തിയ നീല, സംസ്ഥാന റവന്യൂ, ആഭ്യന്തര വകുപ്പുകളിലും സേവനമനുഷ്ടിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,75,640 ആയി ഉയര്‍ന്നു. ഇതുവരെ 11,00 പേരാണ് വൈറസിന് കീഴടങ്ങിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്.