മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതും മഹാരാഷ്ട്രയിലാണ്. പതിനായിരത്തിലധികം പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് മൂലം 107 പോലീസുകാര്‍ക്ക് ജിവന്‍ നഷ്ടമാവുകയും ചെയ്തു.
ചികിത്സയില്‍ കഴിയുന്നവരില്‍ 50 ശതമാനവും മുംബൈ പോലീസ് സേനയില്‍ നിന്നുളളവരാണ്. നിലവില്‍ 1,859 പോലീസുകാരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 8,060 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ 4,57,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1,42,458 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അതോസമയം 2,99,356 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.