ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയുടെ തൊട്ട് പിറകില്‍ തന്നെയുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 6,04,358 ആയി. 228 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 20,265 ആയി ഉയര്‍ന്നു. ഇന്ന് സംസ്ഥാനത്ത് 11,391 പേര്‍ രോഗമുക്തി നേടി. ഇതുവരെ 4,28,514 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ളത് 1,55,268 പേരാണ്.
രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 54,019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,78,270 പേര്‍ രോഗമുക്തി നേടി. 5766 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
അതേസമയം, ആന്ധ്രപ്രദേശില്‍ 6,780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,96,609 ആയി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,732 ആണ്. എന്നാല്‍ സംസ്ഥാനത്ത് 7,866 പേര്‍ രോഗമുക്തി നേടി. 2,09,100 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ളത് 84,777 പേരാണ്.
3.09 കോടി സ്രവ സാംപിളുകള്‍ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 8,99,864 സാംപിളുകളാണ് പരിശോധിച്ചത്.












