മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു.15 പേര്‍ക്ക് പരിക്കേറ്റതായും എഴുപതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
റായ്ഗഡ് ജില്ലയിലെ കാജല്‍പുരയിലാണ് വൈകീട്ട് 6.30 ഓടെ അപകടം നടന്നത്.
അഞ്ചു നില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് തകര്‍ന്ന് വീണത്. ദേശീയ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.