മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടിത്തം. മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തിലാണ് വ്യാഴാഴ്ച രാത്രിയിൽ തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുന്നതായി അഗ്നിശമനസേന അറിയിച്ചു.
അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു. കനത്ത പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബൻജാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീ അണക്കാൻ അഗ്നിശമന സേനയുടെ 24 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു. ലെവൽ 5ൽ ഉൾപ്പെടുന്നതാണ് വ്യാപാര സമുച്ചയത്തിലെ അഗ്നിബാധയെന്ന് അധികൃതർ അറിയിച്ചു.